1

തൃശൂർ: നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ വരികയും തൃശൂരിൽ നിന്ന് താൻ വിജയിക്കുകയും ചെയ്താൽ രാജ്യതലസ്ഥാനത്തെ പ്രധാന വീഥികൾക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നൽകാൻ ശ്രമിക്കുമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന അപഹാസ്യമാണെന്ന് ഡോ.പല്പു ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി റിഷി പല്പു.
ആറ് വർഷം രാജ്യസഭാംഗം ആയിരുന്ന കാലത്ത് ഒരിക്കൽപ്പോലും ശ്രീനാരായണ പ്രസ്ഥാനങ്ങളെ തിരിഞ്ഞുനോക്കാത്ത ആളാണ് സുരേഷ് ഗോപി. ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി സ്ഥലമായ ശിവിഗിരിയുമായി നാളിതുവരെ യാതൊരു ബന്ധവും സ്ഥാപിക്കാത്ത അപൂർവം പൊതുപ്രവർത്തകരിൽ ഒരാളുമാണ്. ഈഴവ സമുദായത്തോടും ശ്രീനാരായണ ഗുരുവിനോടും അദ്ദേഹത്തിന് മമത ഉണ്ടായിരുന്നെങ്കിൽ രാജ്യസഭാംഗമായിരുന്ന കാലത്ത് കാസർകോട്ടെ കേന്ദ്രസർവകലാശാലായ്ക്ക് ശ്രീനാരായണഗുരുവിന്റെ പേര് നൽകാൻ ഇടപെടാമായിരുന്നു. എസ്.എൻ.ഡി.പി യോഗം ഉൾപ്പെടെയുള്ള ശ്രീനാരായണീയ പ്രസ്ഥാനങ്ങൾ ഈ കാര്യം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് നിരവധി നിവേദനങ്ങൾ സമർപ്പിച്ചതുമാണ്. തിരഞ്ഞെടുപ്പിൽ ശ്രീനാരായണീയരുടെ വോട്ട് നേടുക മാത്രമാണ് ലക്ഷ്യമെന്നും അത് ശ്രീനാരായണീയർ മനസിലാക്കണമെന്നും റിഷി പല്പു പറഞ്ഞു.