ചെറുതുരുത്തി: ഭരണഘടനയും ജനാധിപത്യവും തകർക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. എന്തു വിലകൊടുത്തും ഇത് പ്രതിരോധിക്കണം. ബി.ജെ.പിക്കെതിരെ സംസാരിക്കാൻ കോൺഗ്രസിന് പേടിയാണെന്നും വൃന്ദ പറഞ്ഞു.
കെ. രാധാകൃഷ്ണന്റെ വിജയത്തിനായി ദേശമംഗലത്ത് എൽ.ഡി.എഫ് സംഘടിപ്പിച്ച പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു. പട്ടികജാതി വികസന കോർപറേഷൻ ചെയർമാൻ യു.ആർ. പ്രദീപ് അദ്ധ്യക്ഷനായി.
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. നഫീസ, ജില്ലാ കമ്മിറ്റി അംഗം പി.എ. ബാബു, ഏരിയ സെക്രട്ടറി കെ.കെ. മുരളീധരൻ, സി.പി.ഐ ഏരിയ സെക്രട്ടറി പി. ശ്രീകുമാർ, ഐ.എൻ.എൽ ജില്ലാ സെക്രട്ടറി അലി അമ്പരത്ത്, മറ്റു നേതാക്കളായ കെ.എസ്. ദിലീപ്, കെ. ജയരാജ്, ടി.എസ്. മമ്മി, സി.എം. കാസിം, ദേവാനന്ദ് തുടങ്ങിയവർ സംസാരിച്ചു.