football

ചാലക്കുടി: ക്രാക്റ്റ് സംഘടിപ്പിച്ച പി.വി. നളൻ മെമ്മോറിയൽ എവർറോളിംഗ്‌ ട്രോഫി സെവൻസ് ഫുട്‌ബോൾ മേളയിൽ ആറാട്ടുകടവ് റസിഡന്റ്‌സ് അസോസിയേഷൻ ജേതാക്കൾ. അശോക് നഗർ റസിഡന്റ്‌സ് അസോസിയേഷനാണ് റണ്ണറപ്പ്. ഗോൾഡൻ നഗർ റസിഡന്റ്സ് അസോസിയേഷൻ മൂന്നാമതെത്തി. സനീഷ് കുമാർ ജോസഫ് എം.എൽ.എ ട്രോഫികൾ സമ്മാനിച്ചു. അങ്കമാലി എസ്.എച്ച്.ഒ: പി. ലാൽകുമാർ മുഖ്യാതിഥിയായി. ക്രാക്റ്റ് പ്രസിഡന്റ് പോൾ പാറയിൽ അദ്ധ്യക്ഷനായി. സെക്രട്ടറി പി.ഡി. ദിനേശ്, കെ.വി. ജയരാമൻ, കെ.സി. രാമചന്ദ്രൻ, സിമി അനൂപ്, സ്മിജ സണ്ണി, കെ.ഡി. ജോഷി, ഷീല തോമസ്, ശാലിനി ആനന്ദ്, ഫുട്‌ബാൾ കമ്മിറ്റി ജനറൽ കൺവീനർ ലൂയിസ് മേലേപ്പുറം എന്നിവർ സംസാരിച്ചു.