
പാവറട്ടി: ഈ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലെ ഏകാധിപത്യ ഭരണത്തിന് അന്ത്യംകുറിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പര്യടനത്തിന് പാവറട്ടിയിൽ നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം. മുരളീധരന്റെ ചൂണ്ടൽ സെന്ററിൽ നിന്നാരംഭിച്ച പര്യടനം പയ്യൂർ, പാറന്നൂർ, ചിറനെല്ലൂർ, ആയമുക്ക്, തലക്കോട്ടുകര, മഴുവഞ്ചേരി, കേച്ചേരിയിൽ സമാപിച്ചു. കണ്ടാണശ്ശേരി മണ്ഡലത്തിലെ ആളൂർ സെന്റർ, കൂനംമുച്ചി, മറ്റം, നമ്പഴിക്കാട്, കണ്ടാണശ്ശേരി, ചൊവ്വല്ലൂർ സെന്റർ, തൈക്കാട് ജംഗ്ഷൻ പാലബസാർ, മാമബസാർ, കോതംകുളങ്ങര അമ്പലപരിസരം, കുഞ്ഞുമാവ് , പാവറട്ടി സെന്റർ കവല, വെണ്മേനാട് പള്ളി പരിസരം, എളവള്ളിയിലെ ചീരൻ പടി, മമ്മായി സെന്റർ എന്നിവിടങ്ങളിലൂടെ പോൾ മാസ്റ്റർ പടിയിൽ സമാപിച്ചു.