ചാലക്കുടി: ചായ്പ്പൻകുഴി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ കവല എന്ന ഭാഗത്ത് പിടിയാനയെ ചത്ത നിലയിൽ കണ്ടെത്തി. 18 വയസുള്ള ആനയാണ് ചരിഞ്ഞത്. രണ്ട് ദിവസത്തെ പഴമുള്ള ജഡമാണ്. സ്വാഭാവിക മരണമാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞു. പരിയാരം റേഞ്ച് ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിൽ വനപാലകർ ആനയുടെ ജഡം സംസ്‌കരിച്ചു.