1

തൃശൂർ: ഗാന്ധിജിയുടെ ഇന്ത്യ നിലനിറുത്താൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് ഗാന്ധി സദസ്. 'ഗാന്ധിയുടെ ഇന്ത്യ, നമ്മുടെ ഇന്ത്യ' എന്ന പേരിൽ കേരളപ്രദേശ് ഗാന്ധി ദർശൻ വേദിയാണ് സദസ് സംഘടിപ്പിച്ചത്. മുൻ എം.എൽ.എ: ടി.വി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ പ്രൊഫ. വി.എ. വർഗീസ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അജിതൻ മേനോത്ത് മുഖ്യപ്രഭാഷണം നടത്തി. മേഫി ഡെൽസൺ, പ്രൊഫ. യു.എസ്‌. മോഹനൻ, അഖിൽ എസ്. നായർ, പി.കെ. ജിനൻ, രാമചന്ദ്രൻ പുതൂർക്കര , ലൈല പാറേങ്ങാട്ടിൽ, കെ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.