suresh-gopi
എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ്‌ഗോപി തൃപ്രയാറിൽ നടത്തിയ റോഡ്‌ഷോ.

തൃപ്രയാർ: എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി നാട്ടിക മണ്ഡലത്തിൽ പര്യടനം നടത്തി. പഞ്ചായത്തുകളില പര്യടനം ബുധനാഴ്ച വൈകിട്ട് തൃപ്രയാർ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ നിന്നും തുറന്ന ജീപ്പിൽ വോട്ടർമാരെ അഭിവാദ്യം ചെയ്തുകൊണ്ട് ആരംഭിച്ചു. നരേന്ദ്ര മോദിയുടേയും സുരേഷ്‌ഗോപിയുടേയും ചിത്രങ്ങൾ ആലേഖനം ചെയ്ത ടീ ഷർട്ടുകളണിഞ്ഞ നൂറുകണക്കിന് പ്രവർത്തകർ ഇരുചക്രവാഹനങ്ങളിൽ സ്ഥാനാർത്ഥിയെ അനുഗമിച്ചു. താന്ന്യം, അന്തിക്കാട്, തളിക്കുളം, നാട്ടിക, വലപ്പാട് പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ സുരേഷ് ഗോപിയെ സ്വീകരിച്ചു. പര്യടനത്തിന് ശേഷം തൃപ്രയാർ ജംഗ്ഷനിൽ സുരേഷ് ഗോപി റോഡ് ഷോ നടത്തി. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിനു പേരാണ് സുരേഷ്‌ഗോപിയെ കാണാൻ തൃപ്രയാറിൽ എത്തിയത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, മണ്ഡലം പ്രസിഡന്റ് ഇ.പി. ഹരീഷ്, ജന.സെക്രട്ടറി എ.കെ. ചന്ദ്രശേഖരൻ, പി.കെ. ബാബു, സർജ്ജു തൊയക്കാവ്, ഇ.പി. ജാൻസി, സേവ്യൻ പള്ളത്ത്, ഭഗീഷ് പൂരാടൻ, ഷൈൻ നെടിയിരിപ്പിൽ, അരുൺ ഗിരി തുടങ്ങിയവർ നേതൃത്വം നൽകി.