avanagatt
ആവണങ്ങാട്ടിൽ കളരി സർവതോഭദ്രം ഓർഗാനിക്‌സിന്റെ കൃഷിയിടത്തിലെ തണ്ണിമത്തനുകൾ വിളവെടുത്തപ്പോൾ.

പെരിങ്ങോട്ടുകര: ആവണങ്ങാട്ടിൽ കളരി സർവതോഭദ്രം ഓർഗാനിക്‌സ് 50 സെന്റ് സ്ഥലത്ത് ഇടവിളയായി കൃഷി ചെയ്തിരുന്ന തണ്ണിമത്തന്റെ വിളവെടുപ്പ് നടന്നു. ആറ് ടൺ തണ്ണിമത്തനാണ് വിളവായി ലഭിച്ചത്. പരമ്പരാഗത ജൈവ രീതിയിലാണ് കൃഷി നടത്തിയത്. അഡ്വ. എ.യു. രഘുരാമപ്പണിക്കർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. അഡ്വ. എ.യു. ഋഷികേശ് അദ്ധ്യക്ഷനായി. നാലും കൂടിയ സെന്ററിലുള്ള സർവതോഭദ്രം ഓർഗാനിക്‌സ് ഷോപ്പിൽ ആവശ്യക്കാർക്ക് തണ്ണിമത്തൻ ലഭിക്കും.