1

തൃശൂർ: പ്രകൃതിസൗഹൃദ തിരഞ്ഞെടുപ്പ് വിളിച്ചോതി കളക്ടറേറ്റ് പരിസരത്ത് ഒരുക്കിയ മാതൃകാ ഹരിത പോളിംഗ് ബൂത്ത് കളക്ടർ വി.ആർ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. പ്രകൃതിസൗഹൃദ തിരഞ്ഞെടുപ്പ് എന്ന സന്ദേശവുമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിലാണ് മാതൃകാ പോളിംഗ് ബൂത്ത് തയ്യാറാക്കിയത്. ഹരിത പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും സംശയങ്ങൾ തീർക്കുന്നതിനായി അറിയിപ്പുകൾ, ലഘുലേഖ വിതരണം എന്നിവയും ബൂത്തിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. എ.ഡി.എം: ടി. മുരളി, എൽ.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടർ ആൻസൺ ജോസഫ്, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ, അസിസ്റ്റന്റ് കോ- ഓർഡിനേറ്റർ മുർഷിദ്, ഐ.ഇ.സി ഇന്റൻ, ടി.എസ്. ആതിര, ഡി.ഇ.ഒ: കെ.എ. തുളസി, യംഗ് പ്രൊഫഷണൽമാരായ രാഹുൽ രാജീവ്, ടി.വി. മഞ്ജു, കൃഷ്ണപ്രിയ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.