chenthra
ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്‌കൂളിലെ കായിക പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ.


ചെന്ത്രാപ്പിന്നി: വേനൽ അവധിക്കാലം രസകരമാക്കുന്നതിനും കായിക പരിശീലനത്തിലൂടെ കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും വ്യക്തിത്വ വികാസം, സ്വഭാവ രൂപീകരണം മാനസിക ഉല്ലാസം എന്നിവ വളർത്തിയെടുക്കുന്നതിനും ലക്ഷ്യമിട്ട് ചെന്ത്രാപ്പിന്നി ഹയർസെക്കൻഡറി സ്‌കൂളിൽ വോളിബാൾ, ഫുട്ബാൾ സമ്മർ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി. 30 വരെയുള്ള ക്യാമ്പിൽ ആൺകുട്ടികളും പെൺകുട്ടികളുമടക്കം 150 പേരാണ് പരിശീലനത്തിനെത്തുന്നത്. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് അഡ്വ. വി.കെ. ജ്യോതിപ്രകാശ്, വൈസ് പ്രസിഡന്റ് പ്രദീപ് ലാൽ, എം.പി.ടി.എ പ്രസിഡന്റ് പ്രീതി നിജീഷ്, ഹെഡ്മാസ്റ്റർ കെ.എസ്. കിരൺ, പ്രിൻസിപ്പൽമാരായ പി.കെ. ശ്രീജിഷ്, വി.ബി. സജിത്ത്, ക്യാമ്പ് കോ-ഓർഡിനേറ്റർ ടി.എൻ. സിജിൽ, ദേശീയ കായികതാരം ബിജുമോഹൻ ബാബു എന്നിവരുടെ മേൽനോട്ടത്തിലാണ് ക്യാമ്പ്. എല്ലാദിവസവും രാവിലെയും വൈകിട്ടുമാണ് ക്യാമ്പ്. വോളിബാൾ, ഫുട്ബാൾ തിയറി ക്ലാസുകൾ, വ്യക്തിവികാസ പരിശീലനം, ഫിറ്റ്‌നസ് ട്രെയിനിംഗ് പ്രാക്ടീസ് മത്സരങ്ങൾ, റിക്രിയേഷണൽ ഫൺ ആക്ടിവിറ്റീസ്, സ്‌പോർട്‌സ് സൈക്കോളജി ക്ലാസുകൾ എന്നിവയാണ് ക്യാമ്പിലെ ഇനങ്ങൾ. എല്ലാ ദിവസവും ക്യാമ്പിനു ശേഷം പി.ടി.എ, മാനേജ്‌മെന്റ്, സ്റ്റാഫ് എന്നിവരുടെ സഹായത്തോടെ കുട്ടികൾക്ക് പോഷകാഹാരവും നൽകിവരുന്നു.