തൃശൂർ: നേരം പുലർന്നാൽ രാവിലെ ഏഴരയോടെ വടക്കുന്നാഥനിലേക്ക് ആദ്യമെത്തുന്ന കണിമംഗലം ശാസ്താവിൽ തുടങ്ങി ഉച്ചയ്ക്ക് ഒന്നോടെ മടങ്ങുന്ന നെയ്തലക്കാവ് ഭഗവതി വരെയുള്ള എട്ട് ഘടക പൂരങ്ങളും ചേർന്നാലേ പൂരം പൂർണ്ണമാകൂ. വടക്കുന്നാഥനെ വണങ്ങി ഓരോ ദേശദേവതകളും മടങ്ങുമ്പോൾ, പൂരത്തിന്റെ ആരവം പരക്കും. പഞ്ചവാദ്യ, പാണ്ടിമേളങ്ങളോടെയും പേരുകേട്ട ആനകളുടെയും അകമ്പടിയോടെയാണ് ഓരോ പൂരവും വടക്കുന്നാഥനിലെത്തുന്നത്.
ഘടക പൂരങ്ങളുടെ സമയം, (രാത്രിപൂരം),
വാദ്യം, ആനകളുടെ എണ്ണം
കണിമംഗലം ശാസ്താവ് 7.30-8.30 (7.30-8.30) / പഞ്ചവാദ്യം. പാണ്ടിമേളം 9
പനമുക്കുംപിള്ളി 8.30-9.00 (8.30-9.30) / പഞ്ചവാദ്യം, പഞ്ചാരി മേളം 3
ചെമ്പൂക്കാവ് 7.45-8.45 (8.15-9.15) / പഞ്ചവാദ്യം, പാണ്ടിമേളം 3
കാരമുക്ക്-പൂക്കാട്ടികര 8.30-9.30 (9.00-10.00)/ പഞ്ചവാദ്യം, പാണ്ടിമേളം 9
ലാലൂർ 9.00-10.30 (9.30-10.30) / പഞ്ചവാദ്യം, പാണ്ടിമേളം 9
ചൂരക്കോട്ടുകാവ് 9.30-11.00 (10.00-12.00) / നാദസ്വരം, പാണ്ടിമേളം 14
അയ്യന്തോൾ 10.00-12.00 (11.00-12.30) / പഞ്ചവാദ്യം, പാണ്ടിമേളം 13
നെയ്തലക്കാവ് 11.00-1.00 (12.00-1.00) / നാദസ്വരം, പാണ്ടിമേളം 11.