
ചേലക്കര: ആലത്തൂർ ലോകസഭ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസ് ചേലക്കര നിയോജകമണ്ഡലത്തിൽ മൂന്നാംഘട്ട വാഹന പര്യടനം ആരംഭിച്ചു. വരവൂർ പഞ്ചായത്ത് തിച്ചൂർ പതിനാലാം വാർഡിൽ കോഴിക്കുന്ന് കോളനിയിൽ നിന്നും ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ചു. കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് നിർവഹിച്ചു. തുടർന്ന് ഉത്സവം നടക്കുന്ന തിച്ചൂർ അയ്യപ്പസ്വാമി ക്ഷേത്രദർശനം നടത്തി. യു.ഡി.എഫ് സ്ഥാനാർത്ഥിയെ അയ്യപ്പസ്വാമിയുടെ ഫോട്ടോ നൽകി സ്വീകരിച്ചു. പ്രസാദഊട്ടിലും പങ്കെടുത്തു. വരവൂരിൽ നിന്നും ആരംഭിക്കുന്ന പര്യടനം 49 സ്വീകരണ പോയിന്റുകളിൽ സ്വീകരണം ഏറ്റുവാങ്ങി പാറപ്പുറത്ത് അവസാനിക്കും. വരവൂർ യു.ഡി.എഫ് ചെയർമാൻ എ.എ.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. പി.എം.അമീർ, ഇ.വേണുഗോപാലമേനോൻ, ടി.എം.കൃഷ്ണൻ, പി.ഐ.ഷാനവാസ്, ടി.കെ.സെയ്തലവി, നാരായണൻകുട്ടി, കമറുദ്ദീൻ, രവീന്ദ്രൻ എന്നിവർ സംസാരിച്ചു.