
ചേലക്കര: ചേലക്കര മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പര്യടനം ആവേശോജ്വലമായി. പൂച്ചെണ്ട് നൽകിയും പഴവർഗ്ഗങ്ങളും, പലഹാരവും നൽകിയാണ് പല കേന്ദ്രങ്ങളും സ്വീകരിച്ചത്. ചേലക്കര മണ്ഡലം മൂന്നാം ഘട്ട പര്യടനം ചിറങ്കോണത്ത് നിന്നും ആരംഭിച്ചു. തുടർന്ന് ആറ്റൂർ മനപ്പടി, മണ്ണുവട്ടം, കാഞ്ഞിരശ്ശേരി, പാലക്കൽ, തിച്ചൂർ, വരവൂർ സ്‌കൂൾ, തലശ്ശേരി കൊണ്ടയൂർ, പല്ലൂർ, പള്ളം, ചെറുതുരുത്തി സ്‌കൂൾ, വെട്ടിക്കാട്ടിരി, മേച്ചേരിക്കുന്ന്, പൈങ്കുളം തെക്കുമുറി, വാഴാലിപ്പാടം, തൊഴുപ്പാടം എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. കെ.വി.നഫീസ, പി.എ.ബാബു, കെ.കെ.മുരളീധരൻ, കെ.നന്ദകുമാർ, എസ്.സി എസ്.ടി വികസന കോർപ്പറേഷൻ ചെയർമാൻ യു.ആർ.പ്രദീപ്, പി.ശ്രീകുമാർ, ഷാജി അനിത്തോട്ടം, വി.സുമീഷ്, അലി അമ്പലത്ത് എന്നിവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.