bdjs

തൃശൂർ : ബി.ഡി.ജെ.എസ് നടത്തറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായി ലാൽ ചക്കാമഠത്തിലിനെയും സെക്രട്ടറിമാരായി സുജിത്ത്.പി.എം, മഞ്ചു പ്രസാദ്, ശിവദാസ്.പി.ആർ എന്നിവരെയും ട്രഷററായി ഇ.ആർ. ബാലകൃഷ്ണനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ഷിബു പൂശേരി, എ.ജി.രാമചന്ദ്രൻ, ധന്യ മഹേഷ്, ജോയിന്റ് സെക്രട്ടറിമാരായി ശാന്ത ഹരിദാസ്, ടി.കെ.ഉണ്ണികൃഷ്ണൻ, സുബ്രഹ്മണ്യൻ.പി.ആർ എന്നിവരെയും തിരഞ്ഞെടുത്തു. യോഗം ഒല്ലൂർ നിയോജക മണ്ഡലം പ്രസിഡന്റ് ചിന്തു ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ലാൽ.സി.എം അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വൈസ്.പ്രസിഡന്റ് ബാബു തെക്കൂട്ട്, സെക്രട്ടറിമാരായ പ്രസാദ് നായരുപറമ്പിൽ, ഗോപി കുറ്റാശ്ശേരി, മണ്ഡലം സെക്രട്ടറി കെ.ആർ.ഗോപി, പഞ്ചായത്ത് കമ്മിറ്റി നിയുക്ത ട്രഷറർ ബാലകൃഷ്ണൻ.ഇ.ആർ സംസാരിച്ചു.