ch

എൽ.ഡി.എഫ് ചേർപ്പ് പഞ്ചായത്തുതല തിരഞ്ഞെടുപ്പ് പൊതുയോഗം സി.പി.ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യുന്നു

ചേർപ്പ് : കോൺഗ്രസുകാരെപ്പോലെ പകൽ കോൺഗ്രസും രാത്രി ബി.ജെ.പിയും ആകുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്നും രാഷ്ട്രത്തിനായി ജീവിതം ത്യാഗം ചെയ്തവരാണെന്നും സി.പി.ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡി. രാജ. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ചേർപ്പ് പഞ്ചായത്തുതല തിരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും മണ്ണായ കേരളത്തിൽ ബി.ജെ.പിയുടെ വർഗീയ ഫാസ്റ്റിസ്റ്റ് രാഷ്ട്രീയം വിലപ്പോവില്ല. തിരുവനന്തപുരം മുതലുള്ള ബി.ജെ.പി, കോൺഗ്രസ് സ്ഥാനാർത്ഥികൾ കോടീശ്വരമാരാണ്. ഇന്ത്യൻ പാർലമെന്റ് കോടീശ്വരൻമാരുടെ പാർലമെന്റ് ആവരുതെന്നും അദ്ദേഹം പറഞ്ഞു. പി.ആർ. വർഗീസ് അദ്ധ്യക്ഷനായി. അബ്ദുൾ വഹാബ്, രാജാജി മാത്യു തോമസ്, കെ.പി. രാജേന്ദ്രൻ, സി.സി. മുകുന്ദൻ എം.എൽ.എ, യു.കെ. ഗോപാലൻ, സി.ആർ. വൽസൻ, എ.എസ്. ദിനകരൻ, കെ.പി. സന്ദീപ്, ഷീല വിജയകുമാർ എന്നിവർ സംസാരിച്ചു.