എസ്.എൻ.ഡി.പി പനങ്ങാട് ശാഖ സംഘടിപ്പിച്ച ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാദിനത്തിൽ നിന്ന്.
കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം പനങ്ങാട് ശാഖയിൽ 12-ാമത് ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാദിനം വിവിധ ചടങ്ങുകളോടെ നടന്നു. താണിയത്ത് രാമാനന്ദൻ ശാന്തി മുഖ്യ കാർമികത്വം വഹിച്ചു. ഗുരുപൂജ, സമൂഹപ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണം, പ്രഭാഷണം എന്നിവയോടെയാണ് പ്രതിഷ്ഠാദിനം നടന്നത്. യൂണിയൻ ചെയർമാൻ പി.കെ. രവീന്ദ്രൻ, ശാഖാ പ്രസിഡന്റ് പി.ബി. മോഹനൻ, വൈസ് പ്രസിഡന്റ് കെ.എസ്. പ്രകാശ് ബാബു, ശാഖാ സെക്രട്ടറി എം.വി. സുധൻ, വനിതാസംഘം സെക്രട്ടറി അല്ലി പ്രദീപൻ, കെ.കെ. രമേഷ് ബാബു, പി.കെ. മോഹനൻ, പി.ആർ. പീതാംബരൻ, വി.പി. പത്മജൻ, കെ.എസ്. ശ്രീജിത്ത്, ലോല സുധൻ എന്നിവർ നേതൃത്വം നൽകി.