കൊടുങ്ങല്ലൂർ പി. ഭാസ്‌കരൻ സ്മാരക ഹയർ സെക്കൻഡറി സ്‌കൂളിൽ വോട്ടിംഗ് യന്ത്രങ്ങളുടെ സജ്ജീകരണങ്ങൾ നടത്തുന്നു.
കൊടുങ്ങല്ലൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ സജ്ജീകരണം നടന്നു. ശൃംഗപുരം പി. ഭാസ്‌കരൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ 174 പോളിംഗ് ബൂത്തുകളിലേയ്ക്കായി 290 വോട്ടിംഗ് യന്ത്രങ്ങളാണ് ഒരുക്കിയത്. വോട്ടിംഗ് യന്ത്രത്തിൽ സ്ഥാനാർത്ഥികളുടെ പേരുകൾ പതിക്കലും മോക്‌പോളിംഗുമാണ് നടന്നത്. സ്ഥാനാർത്ഥികളുടെ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലായിരുന്നു യന്ത്രങ്ങൾ സജ്ജീകരിച്ചത്. തുടർന്ന് സീൽ ചെയ്ത യന്ത്രങ്ങൾ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റി.