തൃശൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആവേശം അവസാനലാപ്പിലേക്ക് കടന്നതോടെ ചൂടും ചൂരുമേറി. സംസ്ഥാനത്തോടുള്ള അവഗണന, ഇ.ഡി, കരുവന്നൂർ ബാങ്ക്, കേജ്‌രിവാളിന്റെ അറസ്റ്റ് അങ്ങനെ വിഷയങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് ദേശീയ, സംസ്ഥാന നേതാക്കൾ തന്നെ രംഗത്തെത്തിയതോടെ പ്രചാരണത്തിന് വാശിയേറി. മോദി, പിണറായി, ഡി. രാജ, വൃന്ദാ കാരാട്ട് അങ്ങനെ ദേശീയ, സംസ്ഥാന നേതാക്കൾ കൊണ്ടും കൊടുത്തും പ്രചാരണത്തിന് ആവേശം പകരുമ്പോൾ അണികളും അതേറ്റുപിടിക്കുകയാണ്. കുടുംബ സംഗമങ്ങളും തൊഴിലാളി സംഗമവുമായി ജനങ്ങളെ പരമാവധി അണിനിരത്തിയുള്ള പ്രചാരണ പരിപാടികളാണ് മുന്നണികൾ നടത്തുന്നത്. പൂരാവേശം നെഞ്ചേറ്റുന്നവർക്കൊപ്പം സ്ഥാനാർത്ഥികളും രംഗപ്രവേശം ചെയ്തുകഴിഞ്ഞു.