കെ. മുരളീധരൻ വോട്ടഭ്യർത്ഥിച്ച് യൂത്ത് കോൺഗ്രസ് കനോലികനാലിൽ നടത്തിയ ജല സാംസ്‌കാരിക ജാഥ ഡി.സി.സി ജനറൽ സെക്രട്ടറി ശോഭ സുബിൻ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.
തൃപ്രയാർ: കെ. മുരളീധരന് വോട്ടഭ്യർത്ഥിച്ച് യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി കനോലികനാലിൽ ജല സാംസ്‌കാരിക ജാഥ നടത്തി. ജാഥ ഡി.സി.സി ജനറൽ സെക്രട്ടറി ശോഭ സുബിൻ ഫ്‌ളാഗ് ഓഫ് ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. എ.വി. യദുകൃഷ്ണൻ അദ്ധ്യക്ഷനായി. അശ്വിൻ ആലപ്പുഴ, സുമേഷ് പാനാട്ടിൽ, വൈശാഖ് വേണുഗോപാൽ, സചിത്രൻ തയ്യിൽ, എസ്. ശ്രീജിൽ, ജിതിൻ ചാക്കോ എന്നിവർ നേതൃത്വം നൽകി.