clean-


കുന്നംകുളം; ഖര മാലിന്യ സംസ്‌കരണത്തിന്റെ മാതൃകകൾ കാണുന്നതിനും പഠനം നടത്തുന്നതിനുമായി കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ടിന്റെ എൻജിനിയർമാർ കുന്നംകുളം നഗരസഭയുടെ മാലിന്യ സംസ്‌കരണ പ്ലാൻറ്റായ ഗ്രീൻ പാർക്കിലെത്തി. ഇടുക്കി, എറണാംകുളം, തൃശൂർ ജില്ലകളിലെ വിവിധ നഗരസഭകളിലെയും കോർപറേഷനുകളിലെയും കെ.എസ്.ഡബ്ല്യു.എം.പി എൻജിനീയർമാരുടെ ഖരമാലിന്യ പരിപാലന സാങ്കേതിക വിദ്യയുടെ പരിശീലനത്തിന്റെ ഭാഗമായാണ് മാലിന്യ സംസ്‌കരണത്തിന്റെ മാതൃകകൾ കാണുന്നതിനായി കുന്നംകുളത്ത് എത്തിയത്. കേരള സോളിഡ് വേസ്‌റ് മാനേജമെൻറ്റ് പ്രോജക്ടിന്റെ അസിസ്റ്റന്റ് ഡയറക്ടർ രഞ്ജു ആർ. പിള്ളൈ , അർബൻ സാനിറ്റേഷൻ എക്‌സ്‌പെർട്ട് ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ 37 എൻജിനീയർമാരാണ് ഗ്രീൻപാർക്കിൽ സന്ദർശനം നടത്തിയത്. തുടർന്ന് ഗ്രീൻ ടെക്‌നോളജി സെന്ററിൽ നഗരസഭയുടെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളെ കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും നഗരസഭ ക്‌ളീൻ സിറ്റി മാനേജർ ആറ്റ്‌ലി പി. ജോൺ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ പി.പി. വിഷ്ണു, ഐ.ആർ.ടി.സി. കോ- ഓർഡിനേറ്റർമാരായ ആർഷ സി. ബെന്നി, അഞ്ചു കെ. തോമസ് എന്നിവരുടെ നേതൃത്വത്തിൽ ക്ലാസുകൾ സംഘടിപ്പിച്ചു.