
കുന്നംകുളം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കുന്നംകുളം നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ കേന്ദ്രങ്ങൾ ഹരിത പ്രോട്ടോക്കോൾ നോഡൽ ഓഫീസർ ആറ്റ്‌ലി പി.ജോണിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. സംസ്ഥാന ഇലക്ഷൻ കമ്മിഷന്റെ ഉത്തരവ് പ്രകാരമാണ് നോഡൽ ഓഫീസർമാർ സന്ദർശിച്ചത്. നിയോജകമണ്ഡലം ഗ്രീൻ പ്രോട്ടോകോൾ നോഡൽ ഓഫീസർ ആറ്റ്‌ലി പി.ജോണിന്റെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിലെ എല്ലാ മുന്നണികളുടെയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലും പരിശോധന നടത്തി ഹരിത പ്രോട്ടോകോൾ പാലിക്കാനും അജൈവ മാലിന്യങ്ങൾ ഹരിതകർമ്മസേനയ്ക്ക് നൽകാനും നിർദ്ദേശിച്ചു. സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ ശുചിത്വ മിഷന്റെ സഹായത്തോടെ പ്രസിദ്ധീകരിച്ചിട്ടുള്ള കൈപ്പുസ്തകങ്ങളും ഗ്രീൻ പ്രോട്ടോകോൾ പാലിക്കാനായുള്ള നിർദേശങ്ങളടങ്ങിയ നോട്ടീസ് നൽകി.