kaana

ചാലക്കുടി: ഫയർ സ്റ്റേഷന് എതിർവശത്തെ കെട്ടിട നിർമ്മാണത്തെത്തുടർന്ന് സമീപത്തുള്ള കാനയിലേക്ക് വലിയതോതിൽ ചളിമണ്ണ് ഒഴുക്കുന്നതായി പരാതി. കെട്ടിത്തിന്റെ അടിത്തറ നിർമ്മാണ ജോലികൾക്കായി നീക്കുന്ന ചളിയാണ് പുറത്തേക്ക് തള്ളുന്നത്. ഈ ചളി 100 മീറ്ററോളം കാനയിൽ നിറഞ്ഞ നിലയിലാണ്.

മഴക്കാലം തുടങ്ങിയാൽ ചെളിമണ്ണ് പ്രധാന കാനകളിലേക്ക് ഒഴുകിയെത്തും. ഇതോടെ നഗരത്തിൽ വെള്ളക്കെട്ടും രൂക്ഷമായേക്കും. പരിസരവാസികളുടെ പരാതിയെ തുടർന്ന് കെട്ടിടത്തിന്റെ മുൻഭാഗത്ത് നിന്നും കുറച്ചു മണ്ണ് മാറ്റിയിട്ടുണ്ട്. മാൾ നിർമ്മാണമായതിനാൽ ഇനിയും ചളിവെള്ളം പൊതു കാനയിലേക്ക് ഒഴുക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. ഇതിനെതിരെ നഗരസഭ നടപടികൾ സ്വീകരിക്കണമെന്ന് കൗൺസിലർ വി.ജെ. ജോജി ആവശ്യപ്പെട്ടു.