
തൃശൂർ: തൃശൂർ പൂരം അട്ടിമറിക്കാൻ ശ്രമിച്ചെന്ന് തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ. പൊലീസിനെ കയറൂരി വിട്ടതിനെപ്പറ്റി ജുഡിഷ്യൽ അന്വേഷണം നടത്തണം. പൂരം എക്‌സിബിഷൻ മുതൽ അട്ടിമറി ശ്രമം തുടങ്ങിയിരുന്നു. പ്രശ്‌നത്തിൽ സംസ്ഥാന സർക്കാർ ഇടപെടാതിരുന്നത് ദൗർഭാഗ്യകരമാണ്. വെടിക്കെട്ടുമായി ബന്ധപ്പെട്ടുള്ള പൊലീസ് ഇടപെടൽ ശുദ്ധ തോന്ന്യാസമാണ്. സർക്കാരാണ് ഇതിന് ഉത്തരവാദി. ഇതിൽ കേന്ദ്രസർക്കാരിനും പങ്കുണ്ട്. പൂരം അട്ടിമറിച്ച് ബി.ജെ.പിക്ക് വോട്ടുണ്ടാക്കാൻ ശ്രമിച്ചതാണോയെന്ന് സംശയമുണ്ട്.