pooram

തൃശൂർ: സർക്കാർ സംവിധാനങ്ങളുടെ പരാജയമാണ് തൃശൂർ പൂരം പ്രതിസന്ധിക്ക് കാരണമെന്ന് കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയൽ പറഞ്ഞു. പൂരത്തിന് പ്രതിസന്ധിയുണ്ടാകില്ലെന്ന സർക്കാർ ഗ്യാരന്റി പൊളിഞ്ഞു. വെടിക്കെട്ട് കാണാൻ അർദ്ധരാത്രി മുതൽ നഗരത്തിൽ കാത്തിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള പൂരപ്രേമികളെ നിരാശരാക്കി ഇത്തവണ രാവിലെയാണ് വെടിക്കെട്ട് നടത്തിയത്. പലയിടത്തും പൂരം കാണാനെത്തിയവരെ പൊലീസ് മർദ്ദിച്ചു. മന്ത്രി കെ.രാജന് പൊലീസിന്റെ അനാവശ്യ ഇടപെടലുകളെ കാര്യക്ഷമമായി നിയന്ത്രിക്കാനായില്ല. സർക്കാർ സംവിധാനങ്ങളെ ഏകോപിപ്പിക്കുന്നതിൽ മന്ത്രി പരാജയപ്പെട്ടു. പൂരം പ്രതിസന്ധിയിൽ ദേവസ്വങ്ങൾക്ക് നീരസമുണ്ടെന്ന് പറയുന്ന മന്ത്രി രാജൻ പ്രതിസന്ധിയുടെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ജോൺ ഡാനിയേൽ ആവശ്യപ്പെട്ടു.