vedi

തൃശൂർ : പകൽ വെളിച്ചത്തിൽ ദൃശ്യഭംഗിയില്ലാതെ ശബ്ദഘോഷം മാത്രമായി പൂരം വെടിക്കെട്ട് മാറിയതിന്റെ നിരാശയിലാണ് വെടിക്കെട്ട് പ്രേമികൾ. ഇന്നലെ പുലർച്ചെ മൂന്നോടെ ആരംഭിക്കേണ്ട വെടിക്കെട്ട് നേരം വെളുത്ത് രാവിലെ ഏഴിന് ശേഷമാണ് ആരംഭിച്ചത്.

അതോടെ പൂരം വെടിക്കെട്ടിലെ ഏറ്റവും മനോഹാരിത പകരുന്ന അമിട്ടുകളുടെ വർണവിസ്മയം കാണാൻ സാധിക്കാതെയായി. ഒരാണ്ടത്തെ കാത്തിരിപ്പിന് ശേഷം വെടിക്കെട്ട് കാണാൻ ആകാംക്ഷയോടെ കാത്തിരുന്ന വെടിക്കെട്ടിന്റെ ചാരുതയാണ് പൊലീസ് തല്ലിക്കെടുത്തിയത്. പാറമേക്കാവ് വിഭാഗമാണ് ആദ്യം തിരി കൊളുത്തിയത്. അഞ്ച് മിനിറ്റോളം നേരം നീണ്ടു. തുടർന്ന് അര മണിക്കൂറിന് ശേഷമാണ് തിരുവമ്പാടി വിഭാഗം കരിമരുന്നിന്റെ തേരോട്ടത്തിന് തുടക്കമായത്.

നിശ്ചയിച്ച പ്രകാരം വെടിക്കെട്ട് നടക്കാതായതോടെ ആയിരക്കണക്കിന് പേർ പൂരനഗരി വിട്ടിരുന്നു. പലരും തീവണ്ടികളിലും മറ്റും മടക്കയാത്രയ്ക്ക് ബുക്ക് ചെയ്തവരും ലോഡ്ജുകളിൽ മറ്റും മുറികളെടുത്തവരുമായിരുന്നു. പൂരം കഴിഞ്ഞ് രാവിലെ മടങ്ങിപ്പോകാമെന്ന് കണക്കു കൂട്ടിയ നൂറുക്കണക്കിന് പേർക്ക് വെടിക്കെട്ട് കാണാൻ സാധിക്കാത്ത സ്ഥിതിയായി. ഇരു വിഭാഗത്തിനുമായി ഇത്തവണ ഒരേ ലൈസൻസിയായിരുന്നു. വൈകീട്ട് പകൽപ്പൂരം കഴിഞ്ഞുള്ള വെടിക്കെട്ട് കാണുന്നതിന് ആളുകൾ കുറവായിരുന്നു.

അ​ടു​ത്തപൂ​രം​ ​മേ​യ് ​ആ​റി​ന്

അ​ടു​ത്ത​​വ​ർ​ഷ​ത്തെ​ ​തൃ​ശൂ​ർ​ ​പൂ​രം​ ​മേ​യ് ​ആ​റി​ന് ​ആ​ഘോ​ഷി​ക്കും.​ ​തി​രു​വ​മ്പാ​ടി​ ​പാ​റ​മേ​ക്കാ​വ് ​ദേ​വ​സ്വ​ങ്ങ​ൾ​ ​ചേ​ർ​ന്ന് ​തി​യ​തി​ ​പ്ര​ഖ്യാ​പി​ച്ച​താ​യി​ ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ​ ​അ​റി​യി​ച്ചു.

മ​ന്ത്രി​മാ​ർ​ ​ഒ​ളി​വി​ലെ​ന്ന് ​ബി.​ജെ.​പി

തൃ​ശൂ​ർ​ ​പൂ​രം​ ​അ​ല​ങ്കോ​ല​മാ​ക്കാ​ൻ​ ​പൊ​ലീ​സി​ന് ​നി​ർ​ദ്ദേ​ശം​ ​കൊ​ടു​ത്ത​ ​ശേ​ഷം​ ​ദേ​വ​സ്വം​മ​ന്ത്രി​ ​കെ.​രാ​ധാ​കൃ​ഷ്ണ​നും​ ​റ​വ​ന്യൂ​മ​ന്ത്രി​ ​കെ.​രാ​ജ​നും​ ​ഒ​ളി​വി​ലാ​യി​രു​ന്നു​വെ​ന്ന് ​ബി.​ജെ.​പി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​കെ.​കെ.​അ​നീ​ഷ് ​കു​മാ​ർ.​ ​ഇ​രു​വ​രും​ ​ഫോ​ണെ​ടു​ക്കാ​ൻ​ ​പോ​ലും​ ​ത​യ്യാ​റാ​യി​ല്ല.​ ​പ​ല​ ​ത​വ​ണ​ ​പ​രാ​ജ​യ​മാ​ണെ​ന്ന് ​സ്വ​യം​ ​തെ​ളി​യി​ച്ച​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​ദേ​വ​സ്വം​ ​വ​കു​പ്പ് ​ഒ​ഴി​യ​ണം.

തൃ​ശൂ​ർ​ ​പൂ​രം​ ​ആ​സൂ​ത്രി​ത​മാ​യി​ ​അ​ട്ടി​മ​റി​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​വ​രെ​ ​കു​റി​ച്ച് ​അ​ന്വേ​ഷി​ച്ച് ​ജ​ന​സ​മൂ​ഹ​ത്തി​ന് ​മു​ൻ​പി​ൽ​ ​കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ​ഭാ​ര​തീ​യ​ ​വ്യാ​പാ​രി​ ​വ്യ​വ​സാ​യി​ ​സം​ഘം​ ​ജി​ല്ലാ​ ​സ​മി​തി​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഭാ​ര​തീ​യ​ ​വ്യാ​പാ​രി​ ​വ്യ​വ​സാ​യി​ ​സം​ഘം​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​വെ​ള്ളാ​ട്ട് ​ര​ഘു​നാ​ഥ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​​പി.​എ​സ്.​ര​ഘു​നാ​ഥ്,​ ​പി.​എ​സ്.​ശ്രീ​ജേ​ഷ്,​ ​സി.​വി.​പ്രേം​കു​മാ​ർ,​ ​ജീ​വ​ൻ​ ​നാ​ലു​ ​മാ​ക്ക​ൽ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.