തൃശൂർ: തൃശൂർ പൂരം തടസപ്പെട്ട വിഷയത്തിൽ, പ്രശ്‌നം ഉണ്ടാക്കിയിട്ട് പരിഹാരം ഉണ്ടാക്കിയെന്ന് വരുത്തിത്തീർക്കാനാണ് ശ്രമമുണ്ടായതെന്നും മുതലെടുക്കാൻ ശ്രമിച്ചത് എൽ.ഡി.എഫും യു.ഡി.എഫുമാണെന്നും എൻ.ഡി.എ. സ്ഥാനാർത്ഥി സുരേഷ് ഗോപി. വോട്ട് നേടാൻ ഉണ്ടാക്കിയ തിരക്കഥയാണോ ഇതെന്ന് സംശയമുണ്ട്. വെടിക്കെട്ട് വൈകിയത് വേദനിപ്പിച്ചു. ശബരിമല പോലെ ഓപ്പറേഷനാണോ തൃശൂരിൽ നടന്നതെന്ന് സംശയമുണ്ട്.