sngs-camp
എസ്.എൻ.ജി.എസ് അവധിക്കാല കലാകായിക ക്യാമ്പിന്റെ ഉദ്ഘാടനം മുൻ ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റഫൻ ജോപോൾ അഞ്ചേരി നിർവഹിക്കുന്നു.

അന്തിക്കാട് : ശ്രീനാരായണ ഗുപ്ത സമാജം ഹയർ സെക്കൻഡറി വിദ്യാലയത്തിൽ കുട്ടികളിലെ കായിക സർഗശേഷികൾ ചെറുപ്രായത്തിൽ തന്നെ കണ്ടെത്തി മികച്ച പരിശീലനം നൽകി അന്തർദേശീയ നിലവാരമുള്ള താരങ്ങളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച എസ്.എൻ.ജി.എസ് സ്‌പോർട്‌സ് അക്കാഡമിയുടെയും കളിയരങ്ങ് 2024 അവധിക്കാല കലാകായിക ക്യാമ്പിന്റെയും ഉദ്ഘാടനം മുൻ ഇന്ത്യൻ ഫുട്ബാൾ ക്യാപ്ടൻ ജോപോൾ അഞ്ചേരി നിർവഹിച്ചു. ചലച്ചിത്ര സംവിധായകൻ ഷൈജു അന്തിക്കാട് മുഖ്യാതിഥിയായിരുന്നു. പി.ടി.എ പ്രസിഡന്റ് കെ.കെ. ഷൈൻവാസ് അദ്ധ്യക്ഷനായി. സമാജം പ്രസിഡന്റ് ബിജു ഒല്ലേക്കാട്ട്, ജനറൽ സെക്രട്ടറി കെ.ജി. ശശിധരൻ, ട്രഷറർ ജയപ്രകാശൻ പണ്ടാരൻ, സംരക്ഷണസമിതി വൈസ് ചെയർമാൻ ഗോപി കോരത്ത്, പ്രിൻസിപ്പൽ പ്രീത പി. രവീന്ദ്രൻ, പ്രധാന അദ്ധ്യാപിക ജയന്തി എൻ. മേനോൻ എന്നിവർ സംസാരിച്ചു. സ്‌കൂൾ മാനേജർ പ്രദിപ് സ്വാഗതവും കായിക അദ്ധ്യാപകൻ പ്രസൂൺ നന്ദിയും പറഞ്ഞു. തുടർന്ന് എസ്.എൻ.ജി.എസ് ജൂഡോ അക്കാഡമിയിലെ കുട്ടികളുടെ ജൂഡോ പ്രദർശനവും ഉണ്ടായിരുന്നു.