nerinoppam

'നേരിനൊപ്പം' വീഡിയോ സി.ഡിയുടെ പ്രകാശനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി മാദ്ധ്യമ പ്രവർത്തകനായ ബൈജു ചന്ദ്രന് നൽകി നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ : ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രവാസി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി നിർമ്മിച്ച ഷോർട്ട് ഫിലിം 'നേരിനൊപ്പം' ശ്രദ്ധേയമാകുന്നു. കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിന്റെ വികസന നേട്ടങ്ങളിൽ ആകൃഷ്ടരാകുന്നതും അതോടൊപ്പം കേന്ദ്ര സർക്കാരിന്റെ ഭരണത്തെ ചോദ്യം ചെയ്യാനും കേരള സമൂഹം തയ്യാറാകുന്നു എന്നതാണ് കഥയുടെ ഇതിവൃത്തം. ഷെമീർ പതിയാശ്ശേരിയാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ക്യാമറ സിംബാദ്, എഡിറ്റിംഗ് മെന്റോസ് ആന്റണി, സംഗീതം കെ.എസ്. ഹെൽവിൻ തുടങ്ങിയവരാണ്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി, പട്ടം പി.എസ് ശ്രീനിവാസൻ സ്മാരകത്തിൽ വച്ച് മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രന് വീഡിയോ സി.ഡി നൽകി പ്രകാശനം നിർവഹിച്ചു. പ്രവാസി ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി പി.സി. വിനോദ്, വർക്കിംഗ് പ്രസിഡന്റ് അൻസാദ് അബ്ബാസ്, കൊല്ലം ജില്ലാ സെക്രട്ടറി സുലൈമാൻ നിലമേൽ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വികാസ് കോലാട്ട് തുടങ്ങിയവർ സംബന്ധിച്ചു.