കൊടുങ്ങല്ലൂർ : ചാലക്കുടി പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ. ഉണ്ണിക്കൃഷ്ണന്റെ കൊടുങ്ങല്ലൂർ മണ്ഡല പര്യടനത്തിന് തുടക്കമായി. പറപ്പുള്ളി ബസാർ നരേന്ദ്രനഗറിൽ നിന്നും ആരംഭിച്ച പ്രചാരണം ബി.ഡി.ജെ.എസ് ജില്ലാ വൈസ് പി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂരിന്റെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തകരും നാട്ടുകാരും സ്വീകരണങ്ങൾ നൽകി. ബി.ജെ.പി കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് കെ.ഡി. വിക്രമാദിത്യൻ, ടി.ബി. സജീവൻ, വി.ജി. ഉണ്ണിക്കൃഷ്ണൻ, ദിനിൽ മാധവ്, കെ.ആർ. വിദ്യാസാഗർ, എൽ.കെ. മനോജ്, ബേബി റാം, രശ്മി ബാബു, അജിത കൃഷ്ണൻ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.