intuc

കോലഴി : കഴിഞ്ഞ പത്ത് വർഷക്കാലം, ഇന്ത്യയിൽ തൊഴിലാളി വിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാരിനെതിരെ വിധിയെഴുതുവാൻ ജനങ്ങൾ മുന്നോട്ടു വരണമെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾ മൂലം, തൊഴിലാളികളും ജനങ്ങളും പൊറുതിമുട്ടിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃതല തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് സി.കെ.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി എൻ.ആർ.സതീശൻ, ഐ.എൻ.ടി.യു.സി ജില്ലാ ഭാരവാഹികളായ കെ.എൻ.നാരായണൻ, എ.ടി.ജോസ്, എം.ആർ.രവീന്ദ്രൻ, അഡ്വ.സി.ആർ.ജയ്‌സൺ, ഐ.ആർ.മണികണ്ഠൻ, ഇ.എൻ.കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.