കൊടകര: മററത്തൂർ കടശ്ശപുരം മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഇന്ന് നടക്കും. രാവിലെ ആറിന് ഗണപതിഹോമം, ഉഷപൂജ, കലശപൂജകൾ, എട്ടിന് കലശാഭിഷേകം, പാർവതീദേവിക്ക് കലശാഭിഷേകം, ഉപദേവതകൾക്ക് കലശാഭിഷേകം, ഒമ്പതിന് ശ്രീഭൂതബലി, പഴുക്കാമണ്ഡപത്തിലേക്ക് എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, വൈകീട്ട് 6.30 ന് നിറമാല, ചുറ്റുവിളക്ക്, ദീപാരാധന, നാദസ്വരം, 7 ന് നാടകം എന്നിവയാണ് പരിപാടികൾ.