പെരിങ്ങോട്ടുകര : യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് താന്ന്യം പഞ്ചായത്ത് അംഗം ആന്റൊ തൊറയന്റെ നേതൃത്വത്തിൽ സൈക്കിളിൽ പ്രചാരണം. പഴയകാല തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഓർമ്മകൾ നിലനിറുത്തി കോളാമ്പി മൈക്രോഫോൺ ഉപയോഗിച്ചാണ് പ്രചാരണം. സൈക്കിളിൽ സ്ഥാനാർത്ഥിയുടെ പടവും ചിഹ്നവും കെട്ടിയിട്ടുണ്ട്. വഴിനീളെ അഭ്യർത്ഥനയും വിതരണം ചെയ്തു. നാലുംകൂടിയ സെന്റർ, മൂന്നുംകൂടിയ സെന്റർ, വായനശാല ജംഗ്ഷൻ എന്നിവിടങ്ങളിൽ നടന്ന പ്രചാരണത്തിന് ശ്രീഭദ്ര കൊടപ്പുള്ളി, ലൂയിസ് താണിക്കൽ, വിൻസന്റ് കുണ്ടുകുളങ്ങര, ഉക്രു പുലിക്കോട്ടിൽ, റിജു കണക്കന്ത്രറ, രേണുക റിജു എന്നിവർ നേതൃത്വം നൽകി.