ചാലക്കുടി: എൽ.ഡി.എഫ് സ്ഥാനാർഥി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സാമൂഹിക സാംസ്‌കാരിക പ്രവർത്തകരുടെ സംഗമം നവ ചാലക്കുടിക്കായി തിങ്കളാഴ്ച നടക്കും. വൈക്ട്ട് 5.30ന് ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിനുശേഷം അലോഷി ആദമിന്റെ സംഗീത നിശയുമുണ്ടാകും. സാംസ്‌കാരിക സമ്മേളനം ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും. ഡോ. രാവുണ്ണി, ശീതൾ ശ്യാം, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഡോ. വത്സലൻ വാതുശ്ശേരി, ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ തുടങ്ങിയവർ സംബന്ധിക്കും. പരമ്പരാഗത അടിസ്ഥാന മേഖലയെ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിൽ വലിയ പങ്കുവയ്ക്കുന്ന പ്രൊഫ. രവീന്ദ്രനാഥ് ഇന്ത്യൻ പാർലമെന്റിൽ എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ചെയർമാൻ വി.ജി. ഗോപിനാഥ്, ജനറൽ കൺവീനർ സുരേഷ് മുട്ടത്തി, സെക്രട്ടറിമാരായ ശ്രീജ വിധു, ആന്റോ ചക്കാലക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.