obit-vijayan-nair

കോടാലി : മറ്റത്തൂരിലെ ആദ്യകാല ബി.ജെ.പി നേതാവും വിമുക്തഭടനുമായ കണിച്ചാത്ത് വിജയൻ നായർ (87) നിര്യാതനായി. സംസ്‌കാരം നടത്തി. റിട്ടയേഡ് സുബേദാർ ആയിരുന്നു. ഇന്ത്യാ പാക് യുദ്ധത്തിലെ സ്തുത്യർഹ സേവനത്തിന് സൈനിക പുരസ്‌കാരം നേടിയിട്ടുണ്ട്. ബി.ജെ.പി മറ്റത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് , സെക്രട്ടറി, കൊടകര മണ്ഡലം വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ. പരേതയായ സുമംഗല. മക്കൾ സൂര്യപ്രഭ, മായ, വാണി. മരുമക്കൾ: ആനന്ദ്, സന്തോഷ്,ജയകുമാർ.