vedi

തൃശൂർ : ആർ.എസ്.എസ് -ബി.ജെ.പി നേതാക്കൾ രാഷ്ട്രീയ മുതലെടുപ്പിന് പൂരത്തെ ഉപയോഗിക്കുകയാണെന്നും ഇക്കാര്യങ്ങളിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എൽ.ഡി.എഫ് ജില്ലാക്കമ്മിറ്റി ആരോപിച്ചു. വെടിക്കെട്ട് വൈകാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം വേണം. ആർ.എസ്.എസ് - ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിൽ പൂരത്തിൽ കടന്നുകയറി പ്രശ്‌നങ്ങളുണ്ടായതിനെ കുറിച്ചും അന്വേഷണം വേണം. വത്സൻ തില്ലങ്കരി കെ. കെ. അനീഷ് കുമാർ, ബി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രശ്‌നത്തെ രാഷ്ട്രീയ മുതലെടുപ്പിനായാണ് ഉപയോഗിച്ചത്.
പൊലീസ് കമ്മിഷണറുടെ ഇടപെടൽ സംബന്ധിച്ചുയർന്ന ആക്ഷേപങ്ങളിൽ സർക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും അന്വേഷിച്ച് നടപടി സ്വീകരിക്കണം. ഉയർന്നുവന്ന ആക്ഷേപങ്ങൾ പരിഹരിക്കുന്നതിന് സർക്കാരും ജില്ലയിൽ നിന്നുള്ള മന്ത്രിമാരും നല്ല രീതിയിൽ ഇടപെട്ടിട്ടുണ്ട്.
ഇക്കാര്യങ്ങളിൽ ഒന്നും യാതൊരു പങ്കുമില്ലാതിരുന്ന കെ.മുരളീധരനും സുരേഷ് ഗോപിയും രാഷ്ട്രീയ ലാഭത്തിനായി അവാസ്തവങ്ങൾ പ്രചരിപ്പിക്കുകയാണെന്നും നേതാക്കളായ എം.എം.വർഗീസ്, കെ.കെ.വത്സരാജ്, കെ.വി.അബ്ദുൾ ഖാദർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു