തൃശൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ റാലികളിലൂടെയും സംഗമങ്ങളിലൂടെയും ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെന്നുള്ള പ്രചാരണ പ്രവർത്തനങ്ങളിലാണ് മുന്നണികൾ. ദേശീയ നേതാക്കൾ ഒന്നൊന്നായി എത്തിക്കൊണ്ടിരിക്കുമ്പോൾ വാക്ശരങ്ങളിൽ അഭിരമിക്കുകയാണ് അണികളും. മോദി, പ്രിയങ്കാ ഗാന്ധി, ഡി. രാജ, പ്രകാശ് കാരാട്ട്, വൃന്ദാകാരാട്ട് എന്നീ ദേശീയ നേതാക്കളെല്ലാം എത്തിയതോടെ അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ പ്രചാരണം അങ്ങേയറ്റം ആവേശത്തിലാണ് മുന്നോട്ടുപോകുന്നത്.