തൃശൂർ : പൂരത്തിനോടനുബന്ധിച്ച് വിവിധ വകുപ്പുകളിൽ നിന്ന് ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന സർക്കാർ ജീവനക്കാരെ വിവിധയിടങ്ങളിൽ തടഞ്ഞ് കൃത്യ നിർവഹണം തടസപ്പെടുത്തിയ പൊലീസ് നടപടിയിൽ എൻ.ജി.ഒ സംഘ് ജില്ലാ സമിതി പ്രതിഷേധിച്ചു. തിരിച്ചറിയൽ കാർഡുകൾ കാണിച്ചിട്ടുപോലും പൊലീസ് പലരോടും അപമര്യാദയായി പെരുമാറുകയായിരുന്നു. ഇതിനെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകുമെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നും ജില്ലാ പ്രസിഡന്റ് പ്രശാന്ത് കളരിക്കൽ, സെക്രട്ടറി ജയൻ പൂമംഗലം എന്നിവർ പറഞ്ഞു .