1

തൃശൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് യുവകലാസാഹിതി തൃശൂർ ജില്ലാക്കമ്മിറ്റി സംഘടിപ്പിച്ച 'പ്രതിരോധത്തിന്റെ സ്‌നേഹ സ്പന്ദനം' എന്ന പേരിൽ കലാ സാംസ്‌കാരിക ജാഥ ജില്ലയിൽ പ്രയാണം ആരംഭിച്ചു.

സുരേഷ് നന്മ രചനയും സംവിധാനവും നിർവഹിച്ച 'വി ദി പീപ്പിൾ ഒഫ് ഇന്ത്യ ' എന്ന തെരുവ് നാടകവും, നാടൻ പാട്ടുകൾ, നവോത്ഥാന ഗീതങ്ങൾ, തിരഞ്ഞെടുപ്പ് ഗാനങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചിട്ടുള്ള സംഗീതികയുമാണ് പരിപാടികൾ.

യുവകലാസാഹിതി ജില്ലാ സെക്രട്ടറി സോമൻ താമരക്കുളം നയിക്കുന്ന കലാസംഘം വി.എസ്. വസന്തൻ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ മണ്‌ലത്തിലെ പരിപാടി സംസ്ഥാന യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി സി.വി. പൗലോസ് ഉദ്ഘാടനം ചെയ്തു.

സ്‌നേഹ സ്പന്ദനം തുടർ ദിവസങ്ങളിലും ജില്ലയിൽ യാത്ര തുടരുമെന്ന് ഭാരവാഹികളായ ഡോ. എസ്. ഗിരീഷ്‌കുമാർ, സോമൻ താമരക്കുളം എന്നിവർ അറിയിച്ചു.