തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തൃശൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥികളുമായി മുഖാമുഖം പരിപാടി നടത്തി ചേംബർ ഒഫ് കോമേഴ്‌സ്. തൃശൂരിന്റെ വികസനത്തിനും വ്യാപാരിവ്യവസായ സമൂഹത്തിന്റെ പുരോഗതിക്കും ഉതകുന്ന 10 സുപ്രധാന നിർദ്ദേശങ്ങൾ ചേംബർ ഒഫ് കോമേഴ്‌സ് സെക്രട്ടറി ജീജി ജോർജ് അവതരിപ്പിച്ചു. ചേംബർ ഒഫ് കോമേഴ്‌സിന്റെ സുപ്രധാന ആവശ്യങ്ങളിന്മേൽ സ്ഥാനാർത്ഥികളായ വി.എസ്. സുനിൽകുമാർ, കെ. മുരളീധരൻ എന്നിവർ മറുപടി നൽകുകയും കഴിയുന്ന സംഭാവനകൾ ഉറപ്പ് നൽകുകയും ചെയ്തു. മുഖാമുഖം പരിപാടിക്ക് ചേംബർ പ്രസിഡന്റ് സജീവ് മഞ്ഞില അദ്ധ്യക്ഷനായി. ട്രഷറർ ജോസ് കവലക്കാട്ട്, പി.കെ. ജലീൽ, എം.ആർ. ഫ്രാൻസിസ്, ഷൈൻ തറയിൽ, ടി.എ.ശ്രീകാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.