sunilkumar
എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാർ മത്സ്യത്തൊഴിലാളി മേഖലയിൽ സന്ദർശനം നടത്തുന്നു.

തൃപ്രയാർ: നാട്ടിക നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാർ പര്യടനം നടത്തി. മുറ്റിച്ചൂർ ജുമാമസ്ജിദ്, വലപ്പാട് കുരിശുപള്ളി, മത്സ്യത്തൊഴിലാളി മേഖലകൾ, സി.പി ചാരിറ്റബിൾ ട്രസ്റ്റ് ഫ്‌ളാറ്റ് സമുച്ചയം, കഴിമ്പ്രം സുനാമി പുനരധിവാസ കേന്ദ്രം, പി.ആർ. കറുപ്പൻ വസതി, അണ്ടിപ്പുര കോളനി, ചാഴൂർ ദേവാലയം, ആലപ്പാട് ദേവാലയം, പി.എസ്.എൻ നമ്പൂതിരി വസതി, സെറാഫിക് കോൺവെന്റ് മഠം, ആലപ്പാട് കോൺവെന്റ് എന്നീ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയത്. ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാക്കളായ കെ.പി. സന്ദീപ്, ടി.ആർ. രമേശ് കുമാർ, ഷീല വിജയകുമാർ, സി.ആർ. മുരളീധരൻ, വി.ആർ. ബാബു, കെ.എം. ജയദേവൻ, കെ.കെ. ജോബി, കെ.ബി. ഹംസ, തോമസ്, ഇ.പി.കെ സുഭാഷിതൻ, ഇ.എസ്. സുഗതകുമാർ, കൃഷ്ണകുമാർ, സി.എസ്. മണി തുടങ്ങിയവർ പങ്കെടുത്തു.