shanmughasamajam
തൃപ്രയാർ ഷൺമുഖസമാജം ഹനുമാൻ സ്വാമി ക്ഷേത്രത്തിലെ സുബ്രഹ്മണ്യസ്വാമി പ്രതിഷ്ഠാദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങ്.

തൃപ്രയാർ: ഷൺമുഖ സമാജം ഹനുമാൻസ്വാമി ക്ഷേത്രത്തിലെ സുബ്രഹ്മണ്യസ്വാമി പ്രതിഷ്ഠാദിനം ആഘോഷിച്ചു. രാവിലെ വിശേഷാൽ പൂജകൾക്ക് ക്ഷേത്രം തന്ത്രി പടിഞ്ഞാറെ മന പത്മനാഭൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. 8.30 മുതൽ വിവിധ സംഘങ്ങളുടെ തിരുവാതിരക്കളി, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് ഓങ്ങല്ലൂർ ശ്രീരാം ബാലകൃഷ്ണൻ അവതരിപ്പിച്ച ക്‌ളാസിക്കൽ ഫ്യൂഷൻ എന്നിവ നടന്നു. രാത്രി ന്യത്തനൃത്ത്യങ്ങൾ അരങ്ങേറി.