കൊടുങ്ങല്ലൂർ: മലയാളത്തനിമയും കേരളീയതയും ആധുനികതയുടെ കടന്നുകയറ്റത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കുമ്പോൾ കേരളീയ സംസ്‌കാരത്തിന്റെ പഠനത്തിനിറങ്ങി തിരിക്കുന്നവർക്ക് ആശ്രയിക്കാവുന്ന ഏറ്റവും നല്ല പഠന സ്രോതസുകളിലൊന്ന് പി.ഭാസ്‌കരന്റെ പാട്ടും കവിതകളുമായിരിക്കുമെന്ന് കവി ബക്കർ മേത്തല പ്രസ്താവിച്ചു.
സോപാന സംഗീത വിദ്യാലയം സംഘടിപ്പിച്ച ഒരു വർഷം നീണ്ടുനിൽക്കുന്ന മഹാകവി പി.ഭാസ്‌കരന്റെ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോപാനം ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ലക്ഷ്മിചന്ദ്രൻ, വി.ഐ.അഷ്‌റഫ്, പി.ടി.ശിവരാമൻ, കെ.ഡി.മനോജ് എന്നിവർ പ്രസംഗിച്ചു. പി.ഭാസ്‌കരന്റെ ചലച്ചിത്രഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ച മധുര ഗീതമെന്ന പരിപാടിയിൽ കെ.കെ.ജനാർദ്ദനൻ, മീര രവീന്ദ്രൻ, മീനാക്ഷി ഉണ്ണിക്കൃഷ്ണൻ, പി.ബി.റഫീക്ക്, പി.എസ്.ഹംദാൻ, ബിനിത, മനോജ് എന്നിവർ ഗാനമവതരിപ്പിച്ചു.