samarasamithi
തീരദേശ ഹൈവേ അവകാശ സംയുക്ത സമരസമിതി നടത്തി വരുന്ന അനിശ്ചിതകാല ധർണ ഇ.കെ. സോമൻ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ : എറിയാട് മേഖലയിലെ തീരദേശ ഹൈവേ അലൈൻമെന്റ് വിഷയത്തിലെ എം.എൽ.എയുടെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. നിലവിലെ തീരദേശ ഹൈവേ അലൈൻമെന്റ് മൂലം എറിയാട് പഞ്ചായത്തിൽ ഉണ്ടാകുന്ന നഷ്ടങ്ങൾ വലുതാണ്. ഇപ്പോൾ നിലനിൽക്കുന്ന കെട്ടിടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ ജനങ്ങൾ വർഷങ്ങളായി അദ്ധ്വാനിച്ച് പടുത്തിയർത്തിയതും കാലാകാലങ്ങളിലെ സർക്കാരുകൾ നടത്തിയ വികസന പ്രക്രിയയിലുടെ വളർന്നതുമാണ്. ഇത് നിലനിറുത്തിക്കൊണ്ട് തന്നെ ശാസ്ത്രീയമായി അലൈൻമെന്റ് കാര പുതിയ റോഡ് വരെ ഈ ജില്ലയുടെ അതിർത്തിയിൽ നിന്ന് എത്തിച്ചേരുന്ന അതേ മാർഗത്തിലുടെ കടന്നുപോയാൽ ഈ പ്രദേശങ്ങൾ സംരക്ഷിക്കാനും ഒരു വലിയ പ്രദേശത്തെ വികസിതമാക്കാനും പാരിസ്ഥിതികമായി ഒരോ വർഷവും ആഘാതമേൽക്കുന്നത് തടയാനും കഴിയും. വിഷയത്തിലെ എം.എൽ.എയുടെ നിഷ്‌ക്രിയത്വം ഒരു നാടിനെ ഭയപ്പെടുത്തുന്നതാണന്ന് സമരസമിതി കുറ്റപ്പെടുത്തി. ഒരാഴ്ച്ച പിന്നിട്ട സായഹ്ന ധർണ ഇ.കെ. സോമൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.എ. മുഹമ്മദ് ഇക്ബാൽ അദ്ധ്യക്ഷനായി. വി.എം.എ കരീം, കെ.കെ. അബു, ജൂഡി ഡേവിഡ്, പി.എ. ബാബു, എം.എ. സുലൈമാൻ, കെ.എം. ഷൗക്കത്ത്, സിദ്ധീഖ് പഴങ്ങാടൻ, ഷാഹിദ സമദ് തുടങ്ങിയവർ നേതൃത്വം നൽകി.