കുന്നംകുളം: കോൺഗ്രസ് പ്രകടനപത്രികയെ കുറിച്ച് 'ന്യായ സംവാദത്തിൽ' കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം സംവാദങ്ങൾക്ക് മറുപടി നൽകി. ഒരു വർഷത്തോളം സമൂഹത്തിലെ രാജ്യത്തെ കർഷകർ, യുവാക്കൾ, സ്ത്രീകൾ എന്നിവരോടെല്ലാം ചർച്ച ചെയ്ത് തയ്യാറാക്കിയതാണ് കോൺഗ്രസ് പ്രകടനപത്രികയെന്ന് വി.ടി.ബൽറാം പറഞ്ഞു.
കർഷകർക്ക് നിയമപ്രാബല്യമുള്ള എം.എസ്.പി നടപ്പിലാക്കും, കാർഷിക മേഖലയിലെ ജി.എസ്.ടി നിറുത്തലാക്കും, കർഷക വായ്പകൾ എഴുതി തള്ളും, നിർധനരായ കുടുംബത്തിലെ ഒരു സ്ത്രീക്ക് ഒരു ലക്ഷം രൂപ അക്കൗണ്ടിലേക്ക് കൊടുക്കുമെന്ന് പ്രകടന പത്രിക ഉറപ്പ് നൽകുന്നു. ഡിഗ്രി കഴിഞ്ഞ യുവാക്കൾക്ക് സർക്കാർ, സ്വകാര്യ മേഖലകളിൽ പരിശീലനം നൽകി, തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുമെന്നും ഇതൊക്കെയാണ് കോൺഗ്രസ് പ്രകടപത്രികയിൽ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ജെയ്‌സിംഗ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ ഇ.പി.കമറുദ്ധീൻ, പ്രസാദ് പുലിക്കോടൻ, ബിജോയ് ബാബു, സി.ഐ.ഇട്ടിമാത്യു, അഡ്വ.സി.ബി.രാജീവ്, പ്രസാദ് പുലിക്കോടൻ, ഉമ്മർ കടങ്ങോട്, ജോസ് മുരിങ്ങത്തേരി, സലീം.എം.എം തുടങ്ങിയവർ പങ്കെടുത്തു.