
വരന്തരപ്പിള്ളി: എൽ.ഡി.എഫ് പാലപ്പിള്ളി മേഖലാ തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും നടത്തി. സി.പി.ഐ ദേശീയ കൗൺസിൽ അംഗം കെ.ഇ.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി കുയിലൻതൊടി അദ്ധ്യക്ഷനായി. എൽ.ഡി.എഫ് പുതുക്കാട് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് പി.കെ.ശിവരാമൻ, കെ.ജെ.ഡിക്‌സൻ, എ.കെ.ചന്ദ്രൻ, അലി കുണ്ടുവായിൽ, എം.ബി.ജലാൽ, രവി കൂട്ടാല എന്നിവർ പ്രസംഗിച്ചു.
ആമ്പല്ലൂർ: എൽ.ഡി.എഫ് അളഗപ്പനഗർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സോജൻ ജോസഫ് അദ്ധ്യക്ഷനായി. എൽ.ഡി.എഫ് പുതുക്കാട് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡന്റ് പി.കെ.ശിവരാമൻ, സെക്രട്ടറി പി.കെ.ശേഖരൻ, കെ.എം.ചന്ദ്രൻ, പി.കെ.വിനോദൻ, ഫ്രഡ്ഡി കെ.താഴത്ത്, കെ.ആർ.അനൂപ്, വി.കെ.അനീഷ്, അഡ്വ.ഷാജൻ മഞ്ഞളി, ജയന്തി സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
പറപ്പൂക്കര : എൽ.ഡി.എഫ് പറപ്പൂക്കര മേഖല തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും സി.പി.എം ജില്ലാ കമ്മിറ്റി അംഗം ടി.എ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ആർ.രാജൻ അദ്ധ്യക്ഷനായി. ഇ.കെ.അനൂപ്, എ.ജി.രാധാമണി, പി.ടി.കിഷോർ എന്നിവർ പ്രസംഗിച്ചു.