samskarika-sayanam
ചാലക്കുടി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ വിജയത്തിനായി കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച സാംസ്‌കാരിക സായാഹ്നം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ : ഇടതുപക്ഷത്തെ മുഖ്യശത്രുവായി കാണുന്ന കോൺഗ്രസിന് ഹൈന്ദവ ഫാസിസത്തെ ചെറുക്കാൻ കഴിയില്ലെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ചാലക്കുടിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ വിജയത്തിനായി കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ എം.പിമാരെ തങ്ങളുടെ ഫിക്‌സഡ് ഡപ്പോസിറ്റായാണ് ബി.ജെ.പി കാണുന്നത്. എന്നാൽ ഇടതുപക്ഷ എം.പിമാർ ബി.ജെ.പിക്കെതിരെ പൊരുതുന്നവരാണ്. ജനാധിപത്യത്തിലെ ബഹുസ്വരത ലോക രാജ്യങ്ങളിൽ വിപുലപ്പെടുമ്പോൾ ഇന്ത്യയിൽ ശുഷ്‌ക്കമാകുകയാണെന്നും മന്ത്രി പറഞ്ഞു. സി.പി.എം ഏരിയാ സെക്രട്ടറി കെ.ആർ. ജൈത്രൻ അദ്ധ്യക്ഷനായി. ജോൺ ബ്രിട്ടാസ് എം.പി, ബാലചന്ദ്രൻ ചുള്ളിക്കാട്, സംവിധായകൻ കമൽ, അശോകൻ ചരുവിൽ, ഖദീജ മുംതാസ്, കരിവള്ളൂർ മുരളി, ഗായത്രി വർഷ, വി.ആർ. സുനിൽകുമാർ എം.എൽ.എ, യു.പി. ജോസഫ്, പി.കെ. ഡേവീസ്, പി.കെ. ചന്ദ്രശേഖരൻ, സി.സി. വിപിൻ ചന്ദ്രൻ, ടി.കെ. സന്തോഷ്, വേണു വെണ്ണറ, അഡ്വ. ടി.പി. അരുൺ കുമാർ, അഡ്വ. അഷറഫ് സാബാൻ എന്നിവർ സംസാരിച്ചു.