1

തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ, അസി. കമ്മിഷണർ കെ. സുദർശനൻ എന്നിവരെ സ്ഥലം മാറ്റിയെങ്കിലും വിവാദം തുടരുന്നു. പ്രശ്‌നം രാഷ്ട്രീയവത്കരിക്കുന്നതിന്റെ ഭാഗമായും തുടരുകയാണ് 'പൂരത്തർക്കം'.

പ്രചാരണം അവസാന ലാപ്പിലെത്തിയിരിക്കെ വീണുകിട്ടിയ അവസരം മുതലെടുക്കാൻ പാർട്ടികൾ ശ്രമിക്കുകയാണ്. പൊലീസിന്റെ 'പൂരക്കളിയെ' കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വീഴ്ചയായി ചിത്രീകരിക്കാനാണ് യു.ഡി.എഫ് ശ്രമം. ഈ ലക്ഷ്യത്തോടെ മന്ത്രി കെ. രാജൻ, എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ് സുനിൽകുമാർ എന്നിവർക്കെതിരെ ആക്ഷേപമുയർത്തി. എൽ.ഡി.എഫിനെതിരെ ബി.ജെ.പിയും രംഗത്തെത്തി. പ്രശ്‌നം നടക്കുമ്പോൾ സ്ഥലത്തുണ്ടായിട്ടും മന്ത്രി കെ. രാജൻ തക്കസമയത്ത് ഇടപെട്ടില്ലെന്നും ആക്ഷേപം ഉയർന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ വിശദീകരണവുമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാർ രംഗത്തെത്തി. പൂരം ഭംഗിയായി നടത്താൻ താനും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ളവർ കൊവിഡ് കാലത്ത് ഉൾപ്പെടെ നടത്തിയ ശ്രമങ്ങളെപ്പറ്റി അദ്ദേഹം വിശദീകരിച്ചു.

ഇടതുമുന്നണിക്കെതിരെയുള്ള പ്രചാരണത്തെ തള്ളിക്കളയണമെന്ന് എൽ.ഡി.എഫും പറഞ്ഞിരുന്നു. പ്രശ്‌നത്തിൽ പൂരപ്രേമികളും ഘടകക്ഷേത്ര കമ്മിറ്റികളും രംഗത്തെത്തിയിരുന്നു. കണിമംഗലം ശാസ്താവിന്റെ പൂരം തടസപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ അടുത്ത് വർഷത്തെ പൂരം ചടങ്ങ് മാത്രമാക്കുമെന്ന് ക്ഷേത്രക്കമ്മിറ്റി പറഞ്ഞിരുന്നു.

നടപടി അതിവേഗം

പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാർ നടപടിയെടുത്തത് അതിവേഗം. യു.ഡി.എഫും എൻ.ഡി.എയും രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നതിന്റെ പശ്ചാലത്തിലാണിത്. സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയതും അതിവേഗത്തിലാണ്. അന്വേഷിച്ച് റപ്പോർട്ട് നൽകാൻ ഡി.ജി.പിയെയും ചുമതലപ്പെടുത്തി.

വ്യക്തിപരമായി ആക്ഷേപിക്കുന്നതുകൊണ്ടാണ് പറയാനുള്ളത് മുഴുവൻ പറയുന്നത്. പൊലീസ് നടപടി തെറ്റാണ്. അതേസമയം എതിർസ്ഥാനാർത്ഥിയെ തേജോവധം ചെയ്യുന്നതിന് പിന്നിൽ രാഷ്ട്രീയ ദുഷ്ടാലാക്കാണ്.

- വി.എസ്. സുനിൽകുമാർ

അ​നി​ഷ്ട​ ​സം​ഭ​വ​ങ്ങ​ൾ​ ​ആ​സൂ​ത്രി​തം​:​ ​സു​രേ​ഷ് ​ഗോ​പി

പൂ​രം​ ​ന​ട​ത്തി​പ്പി​ലെ​ ​അ​നി​ഷ്ട​ ​സം​ഭ​വ​ങ്ങ​ൾ​ ​ആ​സൂ​ത്രി​ത​മാ​ണെ​ന്ന് ​സം​ശ​യം​ ​ബ​ല​പ്പെ​ടു​ന്നു​ണ്ട്.​ ​വെ​റു​മൊ​രു​ ​പൊ​ലീ​സു​കാ​ര​ന്റെ​ ​വി​ക്രി​യ​ക​ള​ല്ല​ ​ന​ട​ന്ന​ത്,​ ​കൃ​ത്യ​മാ​യ​ ​നി​ർ​ദേ​ശ​ങ്ങ​ൾ​ ​ന​ട​പ്പാ​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ജു​ഡീ​ഷ്യ​ൽ​ ​അ​ന്വേ​ഷ​ണ​മാ​ണ് ​അ​ഭി​കാ​മ്യം.​ ​ആ​ചാ​ര​ങ്ങ​ൾ​ ​മാ​ത്ര​മ​ല്ല​ ​ജ​ന​ങ്ങ​ളു​ടെ​ ​അ​വ​കാ​ശ​ങ്ങ​ളും​ ​നി​ഷേ​ധി​ക്ക​പ്പ​ട്ടു.​ ​ആ​രോ​പ​ണം​ ​നേ​രി​ട്ട​ ​ക​മ്മി​ഷ​ണ​ർ​ക്ക് ​അ​ടു​ത്ത​ ​പൂ​ര​ത്തി​ലെ​ ​ചാ​ർ​ജ് ​ന​ൽ​കി​ ​ന​ട​ത്തി​ ​കാ​ണി​ക്ക​ണം.​ ​അ​തി​ന​വ​ർ​ക്ക് ​അ​വ​സ​രം​ ​കൊ​ടു​ക്ക​ണം.​ ​അ​വ​രെ​ ​മാ​റ്റി​യ​ത് ​കൊ​ണ്ട് ​പ്ര​ശ്‌​ന​ത്തി​ന്റെ​ ​ഗൗ​ര​വം​ ​അ​വ​സാ​നി​ക്കു​ന്നി​ല്ല.
-​ ​സു​രേ​ഷ് ​ഗോ​പി

ജു​ഡീ​ഷ്യ​ൽ​ ​അ​ന്വേ​ഷ​ണം​ ​വേ​ണം

ക​മ്മി​ഷ​ണ​റെ​ ​മാ​റ്റി​യ​തു​ ​കൊ​ണ്ടു​മാ​ത്രം​ ​പ്ര​ശ്‌​നം​ ​തീ​രു​ന്നി​ല്ല,​ ​അ​ന്ന് ​രാ​ത്രി​ ​ന​ട​ന്ന​ ​മു​ഴു​വ​ൻ​ ​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും​ ​ജു​ഡീ​ഷ്യ​ൽ​ ​അ​ന്വേ​ഷ​ണം​ ​വേ​ണം.​ ​പൂ​രം​ ​മു​ട​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​ശ​ക്തി​ക​ൾ​ ​ആ​രെ​ന്ന് ​അ​റി​യ​ണം.​ ​പെ​രു​മാ​റ്റ​ച്ച​ട്ടം​ ​ഉ​ണ്ടെ​ങ്കി​ലും​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​ഉ​ണ്ടാ​കു​മ്പോ​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​മ​ന്ത്രി​ ​രാ​ജ​ൻ​ ​അ​വി​ടെ​ ​ഉ​ണ്ടാ​കേ​ണ്ട​താ​യി​രു​ന്നു.​ ​പെ​രു​മാ​റ്റ​ച്ച​ട്ടം​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്യു​മ്പോ​ൾ​ ​മാ​ത്ര​മേ​ ​പ്ര​ശ്‌​ന​മു​ള്ളൂ.
-​ ​കെ.​ ​മു​ര​ളീ​ധ​ര​ൻ,​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി