ch

ചേർപ്പ് പെരുമ്പിള്ളിശ്ശേരിയിൽ യു.ഡി.എഫ് കുടുംബ സംഗമത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ സംസാരിക്കുന്നു.

ചേർപ്പ് : മതേതരത്വം നിലനിറുത്താൻ യു.ഡി.എഫിനെ കഴിയൂവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ പറഞ്ഞു. ചേർപ്പ് പെരുമ്പിള്ളിശ്ശേരിയിൽ യു.ഡി.എഫ് കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഡി.സി.സി ജനറൽ സെക്രട്ടറി അനിൽ പുളിക്കൻ ഉദ്ഘാടനം ചെയ്തു. സി.ആർ. പ്രസാദ് അദ്ധ്യക്ഷനായി. കോൺഗ്രസ് നേതാക്കളായ കെ.കെ. കൊച്ചുമുഹമ്മദ്, സി.എൻ. ഗോവിന്ദൻകുട്ടി, എ.ആർ. അശോകൻ, എ.എസ്. ഉണ്ണിക്കൃഷ്ണൻ, സി.കെ. ഭരതൻ, സിജോ ജോർജ്, സി.ആർ. രാജൻ, അഭിഷേക് എന്നിവർ പ്രസംഗിച്ചു.