k-p-m-s
പി.കെ. ചാത്തൻ മാസ്റ്ററുടെ 36-ാം ചരമവാർഷികത്തിൽ കെ.പി.എം.എസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സ്മൃതി മണ്ഡപത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തുന്നു.

ഇരിങ്ങാലക്കുട : കെ.പി.എം.എസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായിരുന്ന പി.കെ. ചാത്തൻ മാസ്റ്ററുടെ 36-ാം ചരമവാർഷികം കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. രാവിലെ 9ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ട്രഷറർ സി.എ. ശിവൻ, വർക്കിംഗ് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ, സംഘടനാ സെക്രട്ടറി ലോചനൻ അമ്പാട്ട് എന്നിവർ പ്രസംഗിച്ചു. പി.സി. വേലായുധൻ, പി.വി. ഉമേഷ്, വത്സല നന്ദനൻ, ഇ.വി. സുരേഷ്, പി.സി. ബാബു, കിരൺ എന്നിവർ നേതൃത്വം നൽകി.