തൃശൂർ: പൂരം ഉൾപ്പെടെയുള്ള ഉത്സവാഘോഷങ്ങളെ തകർക്കാനുള്ള ഗൂഢനീക്കത്തിനെതിരെ സമഗ്രാന്വേഷണം നടത്തണമെന്ന് കേരള എലിഫെന്റ് ഓണേഴ്‌സ് ഫെഡറേഷൻ. അന്വേഷണം എതാനും ഉദ്യോഗസ്ഥരിൽ മാത്രം ഒതുക്കിനിറുത്തരുത്. ആന എഴുന്നെള്ളത്തും വെടിക്കെട്ട് നിറുത്തലാക്കാൻ പണക്കൊഴുപ്പോടെ നടത്തുന്ന ഇടപെടലിൽ അന്വേഷണം വേണം. ഉത്സവങ്ങളും ആഘോഷങ്ങളും ആന ഏഴുന്നെള്ളത്തും സംരക്ഷിക്കുന്നതിനും അതിനെതിരെ പ്രവർത്തിക്കുന്ന എൻ.ജി.ഒ സംഘടനകളെ നിയന്ത്രിക്കണം. പൂരത്തിന് മുമ്പ് കർശന നിയന്ത്രണങ്ങളും അപ്രയോഗികമായ നിർദ്ദേശങ്ങളുമാണ് കൊണ്ടുവന്നതെന്ന് ഫെഡറേഷൻ ജനറൽ സെക്രട്ടറി പി.എസ്. രവീന്ദ്രനാഥൻ, സംഘടന സെക്രട്ടറി കെ. മഹേഷ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.